Posts

Showing posts from September, 2011

കൃഷയ്യരും രണ്ടു പ്രസവവും പിന്നെ ജയില്‍വാസവും...കഥയറിയാതെ ആട്ടം കാണുന്നവര്‍

Image
കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ധനവാണ് രാഷ്ട്ര പുരോഗതിക്കു തടസ്സം എന്നത് മുതലാളിത്ത സങ്കല്‍പ്പമാണ് (ചൈന അത് നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എങ്കിലും)..ഇന്ത്യക്കാര്‍ തിന്നുത് കൊണ്ടാണ് ലോകത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുന്നതെന്ന് ബുഷ്‌ പറയുന്നത് പോലെ... ...അതിന്റെ രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല...തങ്ങള്‍ക്ക ് എത്ര കുട്ടികള്‍ വേണം എന്നത് ദമ്പതികളുടെ സ്വകര്യ തീരുമാനം തന്നെ ആണ്. ഒന്ന് മതിയെന്നും, രണ്ടു മതിയെന്നും, എത്ര വേണമെങ്കിലും ആകാം എന്നും ഒന്ന് പോലും വേണ്ട എന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിപരം തന്നെ ആണ്. എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ പൊതു സാമൂഹ്യ പശ്ചാത്തലം കണക്കിലെടുത്ത് ഒരു രാഷ്ട്രം കുട്ടികളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ രാഷ്ട്രം നല്‍കുന്ന സൗജന്യ സേവനങ്ങള്‍ ആ കുട്ടികള്‍ക്കായി നിജ പെടുത്താവുന്നതാണ്....ഇവിടെയും ഒരു സാമൂഹ്യനീതിയുടെ പ്രശ്നം ഉണ്ടെന്നു കണ്ടു കൊണ്ട് തന്നെ പറയട്ടെ, രാഷ്ട്രം എന്ത് തീരുമാനിച്ചാലും എനിക്ക് ഇഷ്ടമുള്ളത്ര കുട്ടികളെ ഞാന്‍ ഉത്പാദിപ്പിക്കും എന്ന് പറയുമ്പോള്‍ അവര്‍ക്ക് രാഷ്ട്രത്തിന്റെ സൗജന്യങ്ങള്‍ വ...

മുങ്ങിത്താഴുന്ന അമേരിക്ക

Image
കടക്കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ പരിശ്രമിക്കുന്ന അമേരിക്കന്‍ ഗവണ്‍മെന്റിനേറ്റ കനത്ത തിരിച്ചടിയാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ് എന്ന അന്താരാഷ്ട്രറേറ്റിങ് ഏജന്‍സി അമേരിക്കയുടെ എഎഎ എന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ് പദവി റദ്ദാക്കി എഎ പ്ലസ് എന്ന പദവിയിലേക്ക് തരം താഴ്ത്തിയത്. എഎഎ റേറ്റിങ് ലഭിച്ചശേഷം ആദ്യമായാണ് റേറ്റിങ്ങില്‍ ഇടിവ് സംഭവിച്ചത്. സാര്‍വദേശീയ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഡോളറിന്റെ സാര്‍വത്രികമായ അംഗീകാരത്തിന്റെയും കെട്ടുറപ്പിന്റെയും മാനദണ്ഡം ഈ റേറ്റിങ്ങായിരുന്നു. ഷെയറുകളുടെ വില കുറഞ്ഞതു മാത്രമെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മനസ്സിലായുള്ളു. കാരണം ബാങ്കുകള്‍ സ്ഥിരം നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ കുറവായതുകൊണ്ട് അമേരിക്കന്‍ ജനത അവരുടെ സമ്പാദ്യത്തിന്റെ തൊണ്ണൂറു ശതമാനവും നിക്ഷേപിക്കുന്നത് ഷെയറുകളിലാണ്. കര്‍ശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി നിര്‍ദേശങ്ങളും എസ്&പി അമേരിക്കന്‍ ഭരണകൂടത്തിന് നല്കിയിട്ടുണ്ട്. ചിലവുകള്‍ വെട്ടിച്ചുരുക്കണമെന്നും പാഴ്ചെലവ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഇതില്‍ ഉള്‍പ്പെടുത്തിയ...

പത്താണ്ട്; ഭീതിയൊഴിയാതെ ലോകം............

Image
ലോകത്തിന്റെ നെറുകയിലാണ് തങ്ങളെന്ന അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന്റെ മുദ്രയായി തലയുയര്‍ത്തിനിന്ന വേള്‍ഡ്ട്രേഡ് സെന്റര്‍ സമുച്ചയം തകര്‍ന്നടിഞ്ഞിട്ട് പത്തുവര്‍ഷമാവുന്നു. തിരിച്ചടിയായി അമേരിക്ക നടത്തിയ അഫ്ഗാന്‍ ആക്രമണവും മറ്റു മനുഷ്യത്വരഹിത നടപടികളും അല്‍ക്വയ്ദയുടെ ചെറുത്തുനില്‍പ്പും ചോരപ്പുഴകള്‍ തീര്‍ത്ത കാലമായിരുന്നു കഴിഞ്ഞ 10 വര്‍ഷം. ലോകം 2001 സെപ്റ്റംബര്‍ 11 നു മുന്‍പും ശേഷവുമെന്ന് വിഭജിക്കപ്പെട്ടു. 3000 ജനങ്ങളും 400 പൊലീസുകാരും കൊല്ലപ്പെട്ടു. അമേരിക്കയെ നാണം കെടുത്തി പ്രതിരോധകേന്ദ്രമായ പെന്റഗണിലും ലോകവ്യാപാരകേന്ദ്രത്തിലും വിമാനം ഇടിച്ചിറക്കി. ദുരന്തത്തില്‍ നിന്നും മുക്തരാവാന്‍ അമേരിക്ക സമയമെടുത്തു. ആദ്യമായി കിട്ടിയ തിരിച്ചടിയുടെ പ്രതികരണമായി അല്‍ക്വയ്ദക്കെതിരെ യുദ്ധപ്രഖ്യാപനമുണ്ടായി. ലാദനുവേണ്ടിയുള്ള തെരച്ചില്‍ കലാശിച്ചത് നിരപരാധികളായ ആയിരക്കണക്കിന് അഫ്ഗാനികളുടെ വധത്തിലാണ്. പത്തുവര്‍ഷത്തോളം അമേരിക്ക നടത്തിയ ലാദന്‍ വേട്ടയും ലാദന്റെ വധവും സജീവചര്‍ച്ചയായി. ഇറാഖില്‍ നടത്തിയ ഇടപെടലുകളും പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതും ലോ...