കൃഷയ്യരും രണ്ടു പ്രസവവും പിന്നെ ജയില്‍വാസവും...കഥയറിയാതെ ആട്ടം കാണുന്നവര്‍
കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ധനവാണ് രാഷ്ട്ര പുരോഗതിക്കു തടസ്സം എന്നത് മുതലാളിത്ത സങ്കല്‍പ്പമാണ് (ചൈന അത് നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എങ്കിലും)..ഇന്ത്യക്കാര്‍ തിന്നുത് കൊണ്ടാണ് ലോകത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുന്നതെന്ന് ബുഷ് പറയുന്നത് പോലെ... ...അതിന്റെ രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല...തങ്ങള്‍ക്ക ് എത്ര കുട്ടികള്‍ വേണം എന്നത് ദമ്പതികളുടെ സ്വകര്യ തീരുമാനം തന്നെ ആണ്. ഒന്ന് മതിയെന്നും, രണ്ടു മതിയെന്നും, എത്ര വേണമെങ്കിലും ആകാം എന്നും ഒന്ന് പോലും വേണ്ട എന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിപരം തന്നെ ആണ്. എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ പൊതു സാമൂഹ്യ പശ്ചാത്തലം കണക്കിലെടുത്ത് ഒരു രാഷ്ട്രം കുട്ടികളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ രാഷ്ട്രം നല്‍കുന്ന സൗജന്യ സേവനങ്ങള്‍ ആ കുട്ടികള്‍ക്കായി നിജ പെടുത്താവുന്നതാണ്....ഇവിടെയും ഒരു സാമൂഹ്യനീതിയുടെ പ്രശ്നം ഉണ്ടെന്നു കണ്ടു കൊണ്ട് തന്നെ പറയട്ടെ, രാഷ്ട്രം എന്ത് തീരുമാനിച്ചാലും എനിക്ക് ഇഷ്ടമുള്ളത്ര കുട്ടികളെ ഞാന്‍ ഉത്പാദിപ്പിക്കും എന്ന് പറയുമ്പോള്‍ അവര്‍ക്ക് രാഷ്ട്രത്തിന്റെ സൗജന്യങ്ങള്‍ വ...