കൃഷയ്യരും രണ്ടു പ്രസവവും പിന്നെ ജയില്‍വാസവും...കഥയറിയാതെ ആട്ടം കാണുന്നവര്‍


കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ധനവാണ് രാഷ്ട്ര പുരോഗതിക്കു തടസ്സം എന്നത് മുതലാളിത്ത സങ്കല്‍പ്പമാണ് (ചൈന അത് നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എങ്കിലും)..ഇന്ത്യക്കാര്‍ തിന്നുത് കൊണ്ടാണ് ലോകത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുന്നതെന്ന് ബുഷ്‌ പറയുന്നത് പോലെ... ...അതിന്റെ രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല...തങ്ങള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്നത് ദമ്പതികളുടെ സ്വകര്യ തീരുമാനം തന്നെ ആണ്. ഒന്ന് മതിയെന്നും, രണ്ടു മതിയെന്നും, എത്ര വേണമെങ്കിലും ആകാം എന്നും ഒന്ന് പോലും വേണ്ട എന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിപരം തന്നെ ആണ്. എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ പൊതു സാമൂഹ്യ പശ്ചാത്തലം കണക്കിലെടുത്ത് ഒരു രാഷ്ട്രം കുട്ടികളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ രാഷ്ട്രം നല്‍കുന്ന സൗജന്യ സേവനങ്ങള്‍ ആ കുട്ടികള്‍ക്കായി നിജ പെടുത്താവുന്നതാണ്....ഇവിടെയും ഒരു സാമൂഹ്യനീതിയുടെ പ്രശ്നം ഉണ്ടെന്നു കണ്ടു കൊണ്ട് തന്നെ പറയട്ടെ, രാഷ്ട്രം എന്ത് തീരുമാനിച്ചാലും എനിക്ക് ഇഷ്ടമുള്ളത്ര കുട്ടികളെ ഞാന്‍ ഉത്പാദിപ്പിക്കും എന്ന് പറയുമ്പോള്‍ അവര്‍ക്ക് രാഷ്ട്രത്തിന്റെ സൗജന്യങ്ങള്‍ വേണ്ട എന്ന് തീരുമാനിക്കാനും കഴിയണം. ഉദാഹരണത്തിന് സൗജന്യ റേഷന്‍, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ, മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒക്കെ ആദ്യത്തെ കുട്ടികള്‍ക്കായി നിജ പെടുത്താവുന്നതാണ്. ഇതില്‍ ഭരണകൂടത്തിന്‍റെ ബലപ്രയോഗം, ശിക്ഷ എന്നിവ ഒഴിവാക്കേണ്ടത് തന്നെ ആണ് താനും. 5 പെറുന്നവള്‍ക്ക് 5000 എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നവരില്‍ എത്ര പേര്‍ കാണും പെറ്റു കഴിഞ്ഞുള്ള കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കി നടത്താന്‍ ആ കുടുംബത്തോടൊപ്പം? എന്നാല്‍ ഇതോടോപ്പോം കാണേണ്ടുന്ന ഒരു കാര്യോം സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി ഗര്‍ഭധാരണം നടത്തേണ്ടി വരുന്ന ഭാര്യമാരുടെ ജീവവസ്ഥ കൂടിയാണ്. ഭര്‍ത്താവ് സമ്മതിക്കതതിനാല്‍ ഗര്‍ഭനിരോധനം നടത്താന്‍ കഴിയാതെ ആരോഗ്യമില്ലെങ്കിലും വീണ്ടും വീണ്ടും ഗര്‍ഭധാരണം നടത്തേണ്ടി വരുന്നൊരു സ്ത്രീ സമൂഹവും നമ്മുടെ കണ്‍മുന്നിലുണ്ട് എന്നും ഓര്‍ക്കണം. പുരുഷ കേന്ദ്രീക്രിതമായൊരു സമൂഹത്തില്‍ സ്ത്രെകളുടെയും കുട്ടികളുടെയും അവകാശങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും നിര്‍ദേശിക്കാന്‍ രൂപീകരിക്കപെട്ടൊരു കമ്മീഷന്റെ നിര്‍ദേശങ്ങള്‍ എന്ന നിലക്കൊരു പുനര്‍ വായന നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു.
കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്ടിലെ കേവലം ഒരു വിഷയം മാത്രമാണ് ഇത്..എന്നാല്‍ അതില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനുകൂലമായ് ഒരുപാട് മറ്റു നിര്‍ദേശങ്ങള്‍ ഉണ്ടെന്നു മറ്റു വാര്‍ത്തകളില്‍ കാണുവാന്‍ ആകുന്നതു. ഈ ഒരൊറ്റ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു നിര്‍ദേശങ്ങള്‍ കാണാതെ ഇരുന്നു കൂടാ.

Name of the commission: Commission on Rights and Welfare of Women and Children
Proposed Bills:Kerala Children's Code Bill, 2011 and Kerala Women's Code Bill, 2011
The name by itself considers who are the target beneficiaries of this commission report. And all recomendations on this should be read in that perspective. 

എന്തൊക്കെയാണ് കമ്മിഷന്‍ നിര്‍ദേശങ്ങള്‍? (പത്രങ്ങളില്‍ നിന്ന് ലഭ്യമായ അറിവുകള്‍ വച്ച് കൊണ്ട് )
ആദ്യം വിവാദമായ നിര്‍ദേശം.

1.ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന ഒരു യുനിറ്റിനു ലഭ്യമാകുന്ന സര്‍ക്കാര്‍ ഇളവുകളുടെയും നിയമപരമായ സംരക്ഷനതിന്റെയും എണ്ണം രണ്ടു കുട്ടികള്‍ക്കായി നിജപെടുതും. വിവാഹ ബന്ധം വേര്‍പെടുത്തി പുനര്‍ വിവാഹം കഴിക്കുന്ന സാഹചര്യ്ടഹില്‍ അത് പുതിയ യുനിറ്റായി കണക്കാക്കപെടും ("within the scope of a lawful wedlock, solemnised after the date of commencement of this Code, each unit of husband and wife shall limit its children to two for entitlement to the advantages the state grants to the members of a family.")
2.19 വയസ്സിനു ശേഷം വിവാഹം കഴിക്കുകയും 20 ന് ശേഷം ആദ്യ പ്രസവം നടക്കുകയും ചെയ്യുന്ന പെണ്‍കുട്ടിക്ക് അന്പതിനായിരത്തില്‍ കൂടാതെ ഉള്ള പ്രോത്സാഹന ധനം. ആദ്യത്തെ കുട്ടിക്ക് ശേഷം 3 വര്‍ഷത്തിനു ശേഷമാണ് രണ്ടാമത്തെ കുട്ടി എങ്കില്‍ അപ്പോളും ഇതേ സഹായ ധനം.

3.ബി പി എല്‍ ആയവരില്‍ 20 വയസ്സിനു ശേഷം വിവാഹിതരാവുകയും 21 -ന് ശേഷം പ്രസവിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് കമ്മീഷന്‍ വക അയ്യരം രൂപയില്‍ കൂടാത്ത സഹായധനം. വന്ധ്യങ്കരന്തിനു വിധേയരാകുന്ന പക്ഷം ഇവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നതാണ്
4.ബോധപൂര്‍വം ഈ നയത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് (willful indifference) സിവില്‍ ക്രിമിനല്‍ നിയമ നടപടികളെ നേരിടേണ്ടി വരുന്നതാണ് (10,000 രൂപ വരെ പിഴയും 3 മാസം വരെ ജയില്‍വാസവും ) (if there is a consistent violation by people on the two child norm, then government can make it a penal act and impose a fine of Rs 10,000 or Upton three months imprisonment.)
(ചുരുക്കത്തില്‍ രണ്ടിലേക്ക് കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങളും ബോധപൂര്‍വം അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആനുകൂല്യ നിഷേധവും..ഇതാണ് ബില്ലിന്റെ സത്ത)


മറ്റു നിര്‍ദേശങ്ങള്‍
1.സ്കൂളുകളില്‍ കുട്ടികളെ മര്‍ദിക്കുന്നതിനു ഫൈന്‍.
2. ഒരു ഗ്രാമ അതിര്‍ത്തിയിലെ കുട്ടികള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വരെ എതിപെടുന്നതില്‍ വീഴ്ച വന്നാല്‍ നിര്‍ദിഷ്ട മേഘലയിലെ ഉത്തരവാദിത്തപെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിതര റെജിസ്റെര്‍ ചെയ്ത സംഘടനകള്‍ എന്നിവയ്ക്ക് നടപടി
3.സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാത്ത കുട്ടികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഫൈന്‍
4.പെണ്‍ ഭ്രൂണഹത്യക്ക് 10 വര്‍ഷം ജയില്‍വാസവും പതിനായിരം രൂപ വരെ പിഴയും
5.ഒരു കുടുംബത്തില്‍ സഹോദരനും പിതാവിനും ലഭിക്കുന്ന സ്ഥാനതെക്കള്‍ ഒരു പടി പോലും പിറകിലല്ല ആ കുടുംബത്തിലെ പെണ്‍കുട്ടിയുടെയും വനിതയുടെയും സ്ഥാനം (നീതി ന്യായ വ്യവസ്ഥ, നിയമ സംരക്ഷണം, സാമൂഹ്യ സാമ്പത്തിക കാര്യങ്ങള്‍ എന്നിവയില്‍) എന്നുറപ്പ് വരുത്താന്‍ നിയമ ഭേദഗതി ...
6.ജാതിമത ഭേദമന്യേ തുല്യ നീതിയും, തുല്യ പരിഗണനയും ഉറപ്പാക്കാന്‍ നിയമ ഭേദഗതി
7.ലൈംഗിക പീഡനത്തിനും കുറ്റക്രിത്യങ്ങള്‍ക്കും ഇരയാകുന്നവര്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി പോലീസ് സേനയില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും
8.ഹയര്‍ സെക്കന്ററി തലം വരെ ഉള്ള വിദ്യാഭ്യാസം സൌജന്യവും സമ്പൂര്‍ണവും ആയിരിക്കും
9.കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉതകുന്ന തരത്തില്‍ സംസ്ഥാനത്തിന് ഒരു നയം രൂപീകരിക്കും
എല്ലാ ആശുപത്രികളിലും ദമ്പതികള്‍ക്ക് സൌജന്യ അബോര്‍ഷന്‍ സേവന്നഗ്ലും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കുള്ള സേവനങ്ങളും ലഭ്യമാക്കണം
10. പെണ്‍കുട്ടികള്‍ക്ക് അടുത്ത ബന്ധുക്കളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കല്‍, കുട്ടികളെ യാചനക്ക് ഉപയോഗിക്കുനത് തടയല്‍,

ശരിയാണ് ....ഇതൊന്നും നടപ്പില്‍ വരന്‍ പാടില്ല....വന്നാലാണ് ഹിഡന്‍ അജണ്ട ഉള്ളവരുടെ കഞ്ഞികുടി മുട്ടുക. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കാന്‍ മലയാളി പണ്ടും മിടുക്കനാണല്ലോ

Comments

Popular posts from this blog

തൃശൂര്‍ നിഘണ്ടു..... എന്തുട്ട ഗടി ഈ കാണണേ.....

പനിനീര്‍ പൂക്കള്‍.......

സ്വാര്‍തര്‍ അല്ലാത്ത മനുഷ്യര്‍ ഇല്ലാ, എല്ലാവരും സ്വാര്‍തര്‍ തന്നെ....