തൃശൂര്‍ നിഘണ്ടു..... എന്തുട്ട ഗടി ഈ കാണണേ.....

തൃശൂര്‍ നിഘണ്ടു..... എന്തുട്ട ഗടി ഈ കാണണേ.....
-------------------------------------------------------------------------
ഇഷ്ടാ/ഇസ്ടാ/ഗഡി/മച്ചു = സുഹൃത്ത്
ശവി = മോശമായവന്‍
ചുള്ളന്‍ = ചെറുപ്പക്കാരന്‍
ചുള്ളത്തി = ചെറുപ്പക്കാരി
ബൂന്ത്യായി/പടായി/ക്ലോസായി = മരിച്ചു
കന്നാലി/മൂരി = ബുദ്ധിയില്ലാത്തവന്‍/വികാരമില്ലാത്തവന്‍
വെടക്ക്/അലമ്പ്/അല്‍കുല്‍ത്‌ = മോശം
ഡാവ് =
ചെറുപ്പക്കാരന്‍/പൊങ്ങച്ചം
ക്ടാവ് = കുട്ടി
അകറുക = കരയുക
പൊതിയഴിക്കുക = പൊങ്ങച്ചം പറയുക
ഒരു ജ്യാതി = വളരെയധികം
ഒരു ചമ്പാ ചാംബ്യാലില്ലേ = ഒരു അടി തന്നാല്
സ്കൂട്ടായെ ഗട്യേ = സ്ഥലം കാലിയാക്കു സുഹൃത്തേ
ഇമ്രോടന്ന്‌ = നമ്മുടെ അവിടെ നിന്ന്‌
ഇമ്മ്രെ ആന്‍റപ്പന്‍ = നമ്മുടെ ആന്‍റ
പ്പന്‍
പ്രാഞ്ചി = ഫ്രാന്‍സിസ്
ജോസ്പ്പ് = ജോസഫ്‌
അയില്ക് = അതിലേക്ക്‌
ഇയില്ക് = ഇതിലേക്ക്
ഈച്ച റോളില് നാവാടുക = അശ്ലീലം പറയുക
ചപ്പട റോള് = തോന്നിവാസം
അപ്പിടി = മുഴുവന്‍
എടെല്‍ക്കോടെ = ഇടയിലൂടെ
ഒരൂസം = ഒരു ദിവസം
സ്പോട്ട് വിട്രാ/തെറിക്കാന്‍ നോക്കെടാ/സ്കൂട്ടാവെട = കടന്നു പോടാ
കലിപ്പ് = ദേക്ഷ്യം
ന്തൂട്രാവെനെ = എന്താണെടാ മോനേ
ഒട്രെക്ഷ = ഓട്ടോറിക്ഷ
ചോയ്ക്ക് = ചോദിക്ക്
ബൂസ്ടിട്ടു/മെടഞ്ഞു/കിഴിയിട്ടു/കീറാകീറി = മര്‍ദ്ദിച്ചു
മോന്ത/മോറ് = മുഖം
വാള്‍പോസ്റ്റായി = നിലം പരിശായി
ജമ്മ്ണ്ടെങ്ങെ = ജീവനുണ്ടെങ്കില്‍
ചിന്ത വേണ്ട = അധികം ആലോചിക്കണ്ട
മത്താപ്പ് = മന്ദബുദ്ധി
കിര്‍ക്കന്മാര്‍ = പോലിസ്
ബുഡ = വയസ്സന്‍
തോട്ടി ഇടുക = കളിയാക്കുക
പാങ്ങില്ല = കഴിവില്ല
തലയടിക്കുക/ഓസുക = സൗജന്യം തേടുക
കിണ്ണന്‍ കാച്ചി = ബെസ്റ്റ്
ചെമ്പ് = പണം

Comments

Popular posts from this blog

പനിനീര്‍ പൂക്കള്‍.......

സ്വാര്‍തര്‍ അല്ലാത്ത മനുഷ്യര്‍ ഇല്ലാ, എല്ലാവരും സ്വാര്‍തര്‍ തന്നെ....