എല്ലാ കാര്യങ്ങള്‍ക്കും ഒരു സൈഡ് മാത്രം ചിന്ധിക്കാത്തിരിക്കുക.......

ഒരിക്കല്‍ സ്കൂള്‍ തുറന്ന ദിവസം ഒരു ക്ലാസ്സ്‌ റൂമില്‍ അധ്യാപകന്‍ കുട്ടികളോട് ഒഴിവു സമയത്ത് കുശലം പറയുകയായിരുന്നു പെട്ടന്ന് മാഷുടെ ശ്രേധയില്‍ പിന്നില്‍ ഇരിക്കുന ഒരു കുട്ടി എന്തോ വികൃതി കാണിക്കുന്നപോലെ  തോന്നി മാഷ് വേഗം വലിയ ചൂരലുമായി അവന്‍റെ അടുത്തേക്ക് പോയി.  എന്താ കയ്യില്‍ എന്ന് ആ കുട്ടിയോട് മാഷ്  ചോദിച്ചു അപ്പോള്‍ അവന്‍ പേടിച്ചു കയ് രണ്ടും പോക്കറ്റില്‍ തന്നെ വെച്ചു.  മാഷ് ദേഷ്യത്തോടെ വീണ്ടും ചോദിച്ചു എന്താടാ കയ്യില്‍ എന്ന്  അവന്‍ വിറച്ചു കൊണ്ട് ഇടത്തേ കയ് പോക്കറ്റില്‍ നിന്ന് എടുത്തു മാഷിന് നീട്ടി അതില്‍ ഒരു അമ്പതു പൈസ്സ തുട്ട് ആയിരുന്നു, ഇടതു കയ്യില്‍ അവന്‍ നീട്ടിയത് കണ്ടു മാഷിന്‍റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു........ മറ്റു കുട്ടികള്‍ എല്ലാവരും അവന്‍റെ നേരെ നോക്കി, മാഷ് ചൂരല്‍ വേഗത്തില്‍ ഒന്നുകൂടി വീശി മാഷ് ഉറക്കെ ചോദിച്ചു, വയസ്സിനു മൂത്തവര്‍ ചോദിച്ചാല്‍ ഇടതു കയ്യിലാണോ നീട്ടുന്നെ എന്ന്.എന്നിട്ട് അവന്‍റെ പോക്കറ്റിലെ വലതുകയ്യ് മാഷ് വലിച്ചെടുത്തു അവനെ തല്ലി പെട്ടന്ന് മാഷ് നോക്കുമ്പോള്‍ അവന്‍റെ കയ്യ് നിര്‍ജീവമായി കിടക്കുന്നു. അവന്‍  അടി കൊണ്ട വേദനയില്‍ പുളയുന്നുണ്ട്.........മാഷ് ആകെ എന്തോ പോലെ ആയി അവനു വലതു കയ്യ് സ്വാധീനം ഇല്ലെന്നു മാഷ് പിന്നെയാ അറിയുന്നെ.........

ഇതേ പോലെ തന്നെ ആണ് നമ്മള്‍ ചിലരും എല്ലാം ഒരു മുന്‍വിധി കാണും എന്നിട്ട് പ്രവര്‍ത്തിക്കും, എന്തുകൊണ്ടാണ്  മറ്റുളവര്‍ അങ്ങിനെ പെരുമാറുവാന്‍ കാരണം എന്ന് മനസ്സിലാക്കുവാന്‍ ശ്രേമിക്കുക     

Comments

Popular posts from this blog

തൃശൂര്‍ നിഘണ്ടു..... എന്തുട്ട ഗടി ഈ കാണണേ.....

പനിനീര്‍ പൂക്കള്‍.......

സ്വാര്‍തര്‍ അല്ലാത്ത മനുഷ്യര്‍ ഇല്ലാ, എല്ലാവരും സ്വാര്‍തര്‍ തന്നെ....