ഈ മരണം സ്വാര്‍ഥതയുടെ കൂടി ഉത്പന്നം...........
ഈ മരണം സ്വാര്‍ഥതയുടെ കൂടി ഉത്പന്നം.....................
ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ തനിച്ചായിപ്പോയ പെണ്‍കുട്ടി ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് ഓടിക്കയറുന്നത് ചിലര്‍ കണ്ടിരുന്നു. കമ്പാര്‍ട്ടുമെന്റില്‍നിന്ന് അക്രമി പെണ്‍കുട്ടിയെ തള്ളിയിടുന്നതും അയാള്‍ കൂടെ ചാടുന്നതും കണ്ടവരുണ്ട്. കണ്ടുനിന്നവരില്‍ ഒരു യാത്രക്കാരന്‍ സഹയാത്രികരോട് ചോദിച്ചു. 'ചങ്ങല വലിക്കട്ടെ'. കൂടെ യാത്രചെയ്ത ആരോ പറഞ്ഞു. 'വേണ്ട, അവള്‍ ചത്തുപോവുകയൊന്നുമില്ല'. പക്ഷേ, അവള്‍ മരിച്ചു. മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ടശേഷം.
ആ മരണം മലയാളിയുടെ സ്വാര്‍ഥതയുടെകൂടി ഉത്പന്നമാണ്. തീവണ്ടിയിലെ സംഭവങ്ങള്‍ അന്ന് യാത്രചെയ്ത ഒരാളില്‍നിന്ന് കേട്ടറിഞ്ഞതാണ് ഞാന്‍. സഹയാത്രികര്‍ പറയുന്നതുകേട്ട് അപായച്ചങ്ങല വലിക്കാതിരുന്ന ആള്‍ വലിയ വിഷമത്തിലാണെന്ന് പറഞ്ഞുകേള്‍ക്കുന്നു.
എന്നാല്‍, തന്റെ യാത്ര ഒരിത്തിരിപ്പോലും വൈകരുതെന്ന സഹയാത്രികരുടെ സ്വാര്‍ഥതയുടെ ഭാഗമാവുകയായിരുന്നു അയാളും. പുരുഷലോകത്തിന് മുഴുവന്‍ അപമാനമാണ് ഈ സംഭവം. ആഴ്ചയിലെ വെറും രണ്ടര മണിക്കൂര്‍ വീടിനുപുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പാടില്ലെന്നുവന്നാല്‍ അതില്‍ക്കൂടുതല്‍ അപമാനമെന്തുണ്ട് കേരളത്തിന്? ലേഡീസ് കമ്പാര്‍ട്ടുമെന്റുകള്‍ എന്തിനാണ് എന്നു ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. ജോലിസ്ഥലത്തും അടുക്കളയിലും വിശ്രമമറിയാത്ത സ്ത്രീകള്‍ ഒന്നു വെറുതെയിരിക്കുന്ന ഇടമാണ് ഈ കമ്പാര്‍ട്ടുമെന്റുകള്‍ .

Comments
Post a Comment